കാസർകോട്: 40 വർഷങ്ങളുടെ വിശ്വാസത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷങ്ങളുടെ ഭാഗമായി ബിന്ദു ജ്വല്ലറി സംഘടിപ്പിക്കുന്ന ‘ബി ദി ബിന്ദു ബ്രൈഡ്’ ബ്രൈഡൽ ടാലൻ്റ് കാമ്പയിൻ്റെ ഗ്രാൻ്റ് ഫിനാലെ ഞായറാഴ്ച (ജൂലൈ 12) നടക്കും. ഉച്ചക്ക് 2 മണിക്ക് മംഗളൂരുവിലെ എ.ജെ. ഗ്രാൻ്റ് എലൈറ്റ് (A.J. Grand Elite) ഹോട്ടലിലാണ് സമാപന ചടങ്ങുകൾ അരങ്ങേറുന്നത്. സാധാരണക്കാരായ യുവതികളിലെ പ്രതിഭകളെ കണ്ടെത്താനും അവർക്ക് ഫാഷൻ, മോഡലിംഗ് രംഗങ്ങളിലേക്ക് കടന്നുവരാനുള്ള വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഈ മെഗാ കാമ്പയിൻ സംഘടിപ്പിച്ചത്.
11 ദിവസം നീണ്ടുനിന്ന ഈ വിപുലമായ കാമ്പയിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 500-ലധികം അപേക്ഷകളിൽ നിന്ന് കടുത്ത മത്സരത്തിനൊടുവിൽ 233 പേരെയാണ് അവസാന ഘട്ട മത്സരത്തിനായി തിരഞ്ഞെടുത്തത്. സാധാരണക്കാരായ യുവതികൾക്ക് ഫാഷൻ ലോകത്തേക്ക് വഴിതുറക്കുന്ന ഇത്തരത്തിലുള്ള ഒരു വലിയ ബ്രൈഡൽ ടാലൻ്റ് പ്ലാറ്റ്ഫോം സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ബ്രാൻ്റ് ബിന്ദുവാണെന്ന് ജ്വല്ലറി അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിജയിയെ കാത്തിരിക്കുന്നത് സുവർണ്ണാവസരം ഗ്രാൻ്റ് ഫിനാലെയിൽ വിജയിക്കുന്ന പ്രതിഭയ്ക്ക് ബിന്ദു ജ്വല്ലറിയുടെ ഔദ്യോഗിക ബ്രാൻ്റ് മോഡലാകാനുള്ള സുവർണ്ണാവസരമാണ് ലഭിക്കുക. കൂടാതെ ജ്വല്ലറിയുടെ വരാനിരിക്കുന്ന പുതിയ പരസ്യങ്ങളിലും പ്രമോഷണൽ കാമ്പയിനുകളിലും ബ്രാൻ്റിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ഇവർക്ക് സ്വന്തമാക്കാം. ബിന്ദു ജ്വല്ലറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാമ്പയിനുകളിൽ ഒന്നാണിത്.
പത്രസമ്മേളനത്തിൽ ബിന്ദു ജ്വല്ലറി ജനറൽ മാനേജർ സതീഷ് ബി, ബ്രാഞ്ച് മാനേജർ വിശ്വനാഥൻ സി., ഓപ്പറേഷൻ മാനേജർ സുനിൽരാജ് ബി., സെയിൽസ് മാനേജർ സുരേഷ് വി. എന്നിവർ പങ്കെടുത്തു സംസാരിച്ചു.













Leave a Reply