കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തായൽ മൗവ്വലിൽ കൗമാരക്കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇസ്‌മയിലിന്റെ മകൾ റിൻഷ (16) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ നിന്ന് ഈ വർഷം പത്താംക്ലാസ് പരീക്ഷയിൽ റിൻഷ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. ഹയർ സെക്കൻഡറി പ്രവേശനത്തിനായുള്ള ആദ്യത്തെ രണ്ട് അലോട്ട്മെന്റുകളിലും സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് കുട്ടി വിഷമത്തിലായിരുന്നുവെന്നും, ഇതാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക സംശയം. എന്നാൽ മരണകാരണം സംബന്ധിച്ച് പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Leave a Reply