കാസർകോട്: കുവൈത്തിലെ അബ്ബാസിയയിൽ കാസർകോട് സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രാജപുരം കൊട്ടോടി സ്വദേശി അനന്തകൃഷ്‌ണൻ (29) ആണ് മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെയാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ ഇദ്ദേഹത്തെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വർഷമായി കുവൈത്തിലെ ഒരു പ്രമുഖ വെജിറ്റബിൾ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു അനന്തകൃഷ്ണൻ. വരാനിരിക്കുന്ന ശനിയാഴ്‌ച നാട്ടിലേക്ക് വരാൻ ടിക്കറ്റടക്കം എടുത്ത് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഇരിക്കെയാണ് പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തിയ ഈ വിയോഗം സംഭവിച്ചത്.
അനന്തകൃഷ്ണൻ ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. കെ. ചന്ദ്രന്റെയും എ. ഗംഗയുടെയും മകനാണ്. അജയ് കൃഷ്‌ണൻ ഏക സഹോദരനാണ്. മരണവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള പ്രവാസി സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണ്.














Leave a Reply