മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ലീഗ് തന്നെ മത്സരിക്കും. തിരുവമ്പാടി നല്‍കി പട്ടാമ്പി കോണ്‍ഗ്രസുമായി വച്ച് മാറിയേക്കും. അതേസമയം തന്നെ കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് നല്‍കി ബാലുശ്ശേരി ഏറ്റെടുക്കാനും സാധ്യതയുണ്ട്. പുനലൂര്‍ നല്‍കി ചടയമംഗലത്തും ലീഗ് മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മഞ്ചേശ്വരം – എകെഎം അഷ്റഫ്, കുറ്റ്യാടി – പാറക്കല്‍ അബ്ദുള്ള, ഏറനാട് – പികെ ബഷീര്‍, മഞ്ചേരി – അഡ്വ. റഹ്‌മത്തുള്ള, മങ്കട – മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം, കോട്ടക്കല്‍ – ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ – കുറുക്കോളി മൊയ്തീൻ, മണ്ണാര്‍ക്കാട് – എന്‍ ഷംസുമദ്ദീന്‍, കളമശേരി – വിഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മത്സരിക്കും.
















Leave a Reply