ആലംപാടി: അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ വീട്ടിൽ ചികിത്സയിൽ കഴിയുന്ന നിർധന കുടുംബത്തിലെ യുവാവിന് ആശ്വാസവുമായി ‘ആസ്ക് ആലംപാടി’ കൂട്ടായ്മ. ജിസിസി കാരുണ്യവർഷ ചികിത്സാ പദ്ധതിയുടെ ഭാഗമായി യുവാവിന്റെ ചികിത്സയ്ക്കായി 10,000 രൂപയുടെ ധനസഹായമാണ് ക്ലബ്ബ് അനുവദിച്ചത്.
ക്ലബ്ബ് ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, ആസ്ക് ആലംപാടി ജിസിസി അംഗം ശംസുദ്ദീൻ ധനസഹായ തുക ആസ്ക് കമ്മിറ്റി അംഗം മെഹറൂഫ് മേനത്തിന് കൈമാറി. എരിയ്യപ്പാടി പ്രദേശത്തെ പ്രസ്തുത കുടുംബത്തിന്റെ പ്രയാസമറിഞ്ഞാണ് അടിയന്തര ധനസഹായവുമായി ക്ലബ്ബ് ഭാരവാഹികൾ മുന്നോട്ടുവന്നത്.
ചടങ്ങിൽ സെക്രട്ടറി സകരിയ കുറ്റിക്കോൽ, ക്ലബ്ബ് അംഗം കാദർ കാഹു തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. പ്രവാസ ലോകത്തെയും നാട്ടിലെയും കാരുണ്യപ്രവർത്തകരുടെ സഹകരണത്തോടെ വലിയ രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസ്ക് ആലംപാടി പ്രദേശത്ത് നടത്തിവരുന്നത്.













Leave a Reply