ആലംപാടി: 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ച് മികച്ച നേട്ടം കൊയ്ത ആലംപാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരെ ആദരിച്ചു. സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ സ്നേഹോപഹാരം ആസ്ക് ജനറൽ സെക്രട്ടറി ഹവാസ് കൈമാറി.
വിദ്യാഭ്യാസ രംഗത്ത് സ്കൂൾ കൈവരിച്ച ഈ ചരിത്ര നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെ അർപ്പണബോധത്തിനുള്ള ആദരവായാണ് സ്നേഹസമ്മാന ചടങ്ങ് ഒരുക്കിയത്.
ചടങ്ങിൽ ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ആസ്ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ് എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ മാഹിൻ ആലംപാടി, സ്കൂൾ പ്രിൻസിപ്പൽ റംല, ഹെഡ്മാസ്റ്റർ ഹക്കീം, ജില്ലാ യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
മികച്ച വിജയത്തിന് നേതൃത്വം നൽകിയ അധ്യാപകരായ ജുനൈദ്, സുലൈഖ, അഞ്ജലി, സിന്ധു, ഡോ. അബ്ദുൽ ഹമീദ് എന്നിവരും പി.ടി.എ പ്രസിഡന്റ് കെ.കെ. അബൂബക്കർ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിന്റെ ഉന്നത വിജയത്തിൽ പങ്കാളികളായ മുഴുവൻ അധ്യാപകർക്കും പൊതുജനങ്ങൾക്കും ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.













Leave a Reply