ആലംപാടി: കാരുണ്യപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി ആസ്ക് ആലംപാടി. ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായുള്ള സ്കൂൾ യൂണിഫോമുകൾ ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസമ്മാന ചടങ്ങിൽ വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ അനൂപ് എസ്. യൂണിഫോമുകൾ സ്കൂൾ ഹെഡ്മാസ്റ്റർ ഹകീമിന് കൈമാറി.
നാടിന്റെയും വിദ്യാലയത്തിന്റെയും വികസന കാര്യങ്ങളിലും ജീവകാരുണ്യ മേഖലയിലും പ്രവാസി കൂട്ടായ്മകൾ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ മാഹിൻ, ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറൽ സെക്രട്ടറി ഹവാസ്, ജില്ലാ യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് സി., ആസ്ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ്, പി.ടി.എ പ്രസിഡന്റ് കെ.കെ. അബൂബക്കർ, ഡോ. അബ്ദുൽ ഹമീദ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആസ്ക് ആലംപാടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.













Leave a Reply