കാരുണ്യത്തിന്റെ കൈത്താങ്ങുമായി ആസ്ക് ആലംപാടി; കാൻസർ രോഗിക്ക് ചികിത്സാ സഹായം നൽകി

ആലംപാടി: ക്യാൻസർ ബാധിതയായി ദുരിതമനുഭവിക്കുന്ന നിർധന കുടുംബത്തിലെ വിധവയായ യുവതിക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ആസ്ക് ആലംപാടി. സംഘടനയുടെ ജി.സി.സി കാരുണ്യവർഷ ചികിത്സാ പദ്ധതിയുടെ ഭാഗമായി പതിനായിരം രൂപയുടെ (10,000) അടിയന്തര ചികിത്സാ സഹായമാണ് യുവതിക്ക് കൈമാറിയത്. നാൽത്തടുക്ക പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിനാണ് ഈ സഹായം ലഭിച്ചത്.

ക്ലബ്ബ് ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ആസ്ക് ആലംപാടി ജി.സി.സി അംഗം അബൂബക്കർ മിഹ്റാജ്, ആസ്ക് ട്രഷറർ നിസാർ പുത്തൂറിന് ചികിത്സാ സഹായ ധനം കൈമാറി.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് സംഘടന ഈ സഹായവുമായി മുന്നോട്ടുവന്നത്. ചടങ്ങിൽ ആസ്ക് സെക്രട്ടറി ഹാരിസ് ബിസ്മില്ല, ജി.സി.സി സെക്രട്ടറി അസ്കർ മൗലവി തുടങ്ങിയ പ്രമുഖ ഭാരവാഹികളും പങ്കെടുത്തു. പ്രവാസ ലോകത്തെയും നാട്ടിലെയും കാരുണ്യമനസ്സുകളുടെ കൂട്ടായ്മയിലൂടെ വരും ദിവസങ്ങളിലും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *