കുമ്പള: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നാടിന് അഭിമാനമായി മാറിയ കായികതാരം ശയാൻ താജിന് എം.എസ്.എഫ് കുമ്പള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവും സ്വീകരണവും നൽകി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ ശയാൻ താജിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറിമാരായ രിഫായി കുമ്പള, ആശിർ വളവിൽ എന്നിവർക്കൊപ്പം കാസിം താജ്, അബ്ബാസ്, സവാദ് താജ്, സാജു, ഷാമിൽ, അഫാസ് തുടങ്ങിയവരും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.













Leave a Reply