കാസർഗോഡ്: യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘ജെൻ ഇന്ത്യ മൂവ്മെന്റ്’ പദയാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കാസർഗോഡ് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃയോഗം ചേർന്നു. പരിപാടിയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗം മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ യുവജനങ്ങളെ സംഘടനയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും ദേശീയതലത്തിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതിനും ജെൻ ഇന്ത്യ മൂവ്മെന്റ് വലിയ ഊർജമാകുമെന്ന് യോഗം വിലയിരുത്തി. പരിപാടിയുടെ വിജയത്തിനായി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിലുള്ള പ്രവർത്തകരെ ഏകോപിപ്പിച്ച് വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
കാർത്തികേയൻ പെരിയ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ആബിദ് അടച്ചേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാഹിദ് പുലിക്കുന്ന്, ഷംസുദ്ദീൻ ചെറൂണി, നിസാർ ചെങ്കള, ഷഫീഖ് നെല്ലിക്കട്ട, പ്രവീൺ കാസർഗോഡ്, അരുൺ, സവാദ് മധൂർ, ഷാജ പട്ല തുടങ്ങിയവർ സംബന്ധിച്ചു.












Leave a Reply