സ്വർണ്ണവിലയിൽ മാറ്റമില്ല; ഗ്രാമിന് 13,195 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ വർധിച്ച വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം തുടരുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,05,560 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ പവന് 480 രൂപ വർധിച്ചതോടെയാണ് സ്വർണവില ഈ നിരക്കിലെത്തിയത്. വിലയിൽ മാറ്റമില്ലാതെ തുടരുന്നത് ആഭരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്ന ഉപഭോക്താക്കൾക്ക് ആശ്വാസകരമായേക്കും.

അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 220 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *