ജഗ്തിയാല്‍: തെരുവുനായ ആക്രമിച്ച് ചികിത്സയില്‍ കഴിഞ്ഞത് 15 മാസം. തെലങ്കാനയില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം. നായയുടെ കടിയേറ്റ് 15 മാസം കഴിഞ്ഞാണ് ആണ്‍കുട്ടി മരിക്കുന്നത്. തെലങ്കാനയിലെ വെല്‍ഗാറ്റൂര്‍ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കളുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കഴുത്തിലും തോളിലും നായയുടെ പരിക്കേറ്റതിന് പിന്നാലെ ചികിത്സ തേടിയ 8 വയസുകാരന് വാക്സിനും നല്‍കിയിരുന്നു. എന്നാല്‍ സംക്രാന്തി അവധിക്കിടെ മണിതേജ പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. പിന്നാലെ തന്നെ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ ചികിത്സ തുടരുന്നതിനിടയിലാണ് 8വയസുകാരന്റെ അവസ്ഥ ഗുരുതരമായത്. വിദഗ്ധ ചികിത്സയ്ക്കായി എട്ട് വയസുകാരനെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവിട്ട് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച രാത്രി മണിതേജയുടെ അവസ്ഥ വഷളാവുകയായിരുന്നു.
വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല
















Leave a Reply