ശ്രീനഗറിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഞായറാഴ്ച ആരംഭിക്കുന്ന മത്സരങ്ങൾ ഈ മാസം 10 വരെ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് നടക്കുക. ഒരാഴ്ചയായി തൃക്കരിപ്പൂർ ഇലാബച്ചി ഫായിക്ക ഇൻഡോർ അക്കാദമിയിൽ നടന്ന ക്യാമ്പിനൊടുവിലാണ് അന്തിമ ടീമിനെ തിരഞ്ഞെടുത്തത്.
ആൺകുട്ടികളുടെ ടീമിനെ കാസർകോട് തൃക്കരിപ്പൂർ സ്വദേശി എസ്. അജയ് നയിക്കും. പി. അഭയ് ആണ് വൈസ് ക്യാപ്റ്റൻ. പെൺകുട്ടികളുടെ ടീം ക്യാപ്റ്റനായി തൃശ്ശൂർ ചാലക്കുടി പഴുക്കര സെന്റ് ജോസഫ് സ്കൂളിലെ വൈഗലക്ഷ്മിയെയും, വൈസ് ക്യാപ്റ്റനായി വൈഗ വിനോദിനെയും തിരഞ്ഞെടുത്തു.
ടീം അംഗങ്ങൾ
- പെൺകുട്ടികളുടെ ടീം: വൈഗ രാജേഷ്, ടി. വി. അമായാ ദിനേശ്, ഇവാഞ്ചലിൻ മരിയ സിജോ, എയ്ഞ്ചൽ റോസ്, ആമിയാ ജമാൽ, എം. കെ. നൈമ, പി. അനഘ, ബി. അക്ഷര, ആദ്വിത എ. സന്തോഷ്, ഗൗരി സജി, അനുശ്രീ, അനുവിയ എലിസബത്ത്, കെ. എം. ഷിഫാനാ ഷഫീഖ്.
- പരിശീലകൻ: കെ. മധുസൂദനൻ
- സഹപരിശീലക: കെ. ദേവിക
- ടീം മാനേജർ: പി. വി. സജിത
- ആൺകുട്ടികളുടെ ടീം: യു. ഫായിസ്, സനൂജ് കിഷോർ, പി. അഖിൽ, എം. മുഹമ്മദ് ആദിൽ, ദേവനന്ദ് ശ്രീനിവാസ്, പി. എ. റോണിത്, പി. ജെ. അദ്വിത് ദേവ്, ടി. എ. ആദിത്യൻ, ഡിനിൽ ഷാജു, കെ. പ്രണവ്, പി. വി. ആദിദേവ്, ആത്മജ് എസ്. ലാലു, എ. എസ്. ദ്രുപത്ത്.
- പരിശീലകൻ: കെ. വി. ബാബു
- ടീം മാനേജർ: സാം ഡേവിഡ്സൺ
















Leave a Reply