കാസർകോട്: ഭർതൃവീട്ടിൽ വച്ച് വിഷാംശം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെള്ളരിക്കുണ്ട് നാട്ടങ്കല്ലിലെ ദീപ (23) ആണ് മരിച്ചത്.
അഞ്ചുദിവസം മുമ്പാണ് ഭർതൃവീട്ടിൽ വച്ച് ദീപയ്ക്ക് എലിവിഷം ഉള്ളിൽച്ചെന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഉടൻതന്നെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ സതീശനാണ് ദീപയുടെ ഭർത്താവ്. നാട്ടങ്കല്ലിലെ പത്മനാഭന്റെയും ബിന്ദുവിന്റെയും മകളാണ്.
- മക്കൾ: ശ്രീദീപ്ത, ശ്രീയാം ദേവ്.
- സഹോദരങ്ങൾ: ദീപു, ദിവ്യ.














Leave a Reply