ബദിയടുക്ക: ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. നെക്രാജെ ആലങ്കോട് സ്വദേശി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് മഹ്റൂഫിനെ (14) ആണ് കാണാതായത്.
ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ സഹപാഠിയുടെ ബന്ധുക്കൾക്കൊപ്പം കാസർകോട്ടെ മൊബൈൽ ഷോപ്പിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മഹ്റൂഫ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വിദ്യാർത്ഥി തിരികെ വീട്ടിലെത്തിയില്ല.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് മാതാവ് ഹാജിറ ബദിയടുക്ക പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ബദിയടുക്ക പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാൻ അഭ്യർത്ഥിക്കുന്നു.














Leave a Reply