ആലംപാടി: നിർധന കുടുംബത്തിലെ വീട്ടമ്മയുടെ നേത്ര ചികിത്സയ്ക്കായി താങ്ങായി ആസ്ക് ആലംപാടി ആസ്ക് ജി.സി.സി കാരുണ്യവർഷ ചികിത്സാ പദ്ധതിയിൽ നിന്ന് പതിനായിരം (10,000) രൂപ ധനസഹായം നൽകിയാണ് സംഘടന മാതൃകയായത്.
ആലംപാടി നാൽത്തടുക്ക പരിസരത്ത് താമസിക്കുന്ന കുടുംബത്തിലെ വീട്ടമ്മയ്ക്കാണ് ഈ ചികിത്സാ സഹായം ലഭ്യമാക്കിയത്.
ക്ലബ്ബ് ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ആസ്ക് ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ്, സംഘടനയുടെ ജനറൽ സെക്രട്ടറി ഹവാസിന് ധനസഹായ തുക കൈമാറി.
ചടങ്ങിൽ ആസ്ക് വൈസ് പ്രസിഡന്റ് സാദിഖ് ഖത്തർ, കമ്മിറ്റി അംഗം അബ്ദുൽ ഖാദർ എന്നിവരും സംബന്ധിച്ചു. പ്രദേശത്തെ നിർധനരും അർഹരുമായ രോഗികൾക്ക് ആശ്വാസമേകുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങൾ സംഘടന തുടർന്നു വരികയാണ്.














Leave a Reply