ചെർക്കള: അന്തരിച്ച മുൻ മന്ത്രിയും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ എട്ടാം ചരമ വാർഷിക ദിനത്തിൽ ഖബർ സന്ദർശനവും പ്രാർത്ഥനയും സംഘടിപ്പിച്ചു. ചെർക്കള ടൗൺ വാർഡ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെർക്കള മുഹിയുദ്ധീൻ ജുമാമസ്ജിദ് പരിസരത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. സമസ്ത ജില്ലാ മുഷാവറ അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നീണ്ടകാലം കാസർകോടിന്റെ മത-രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വികസന മുന്നേറ്റങ്ങളുടെ മുൻനിരയിൽ നായകനായി പ്രവർത്തിച്ച നേതാവായിരുന്നു ചെർക്കളം അബ്ദുള്ള.
ചടങ്ങിൽ മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അംഗം സി. എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസാ ബി. ചെർക്കള, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ്, ജനറൽ സെക്രട്ടറി പി. എ. മുഹമ്മദ് ഇഖ്ബാൽ ചേരൂർ, ട്രഷറർ ബി. എം. എ. ഖാദർ ഹാജി, വൈസ് പ്രസിഡന്റ് എ. അബൂബക്കർ ബെവിഞ്ച, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി. എ. അബ്ദുള്ള ടോപ്പ്, ജനറൽ സെക്രട്ടറി സി. മുഹമ്മദ് ഹാജി, ട്രഷറർ സി. എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര, വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ചെർക്കള എന്നിവർ സംബന്ധിച്ചു.
കൂടാതെ ചെർക്കള മുഹിയുദ്ധീൻ ജുമാമസ്ജിദ് പ്രസിഡന്റ് സി. എം. അബ്ദുൽ ഖാദർ ഹാജി, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, കബീർ ചെർക്കളം, വ്യവസായ പ്രമുഖൻ സി. എ. അഹമ്മദ് അസ്മാസ്, കൂക്കൾ ബാലകൃഷ്ണൻ, ബഷീർ ബച്ചി ചെർക്കള, സെക്രട്ടറി ഹാരിസ് സി. കെ., ബഷീർ കൊലാച്ചിയടുക്കം, വാർഡ് മെമ്പർ ഹാരിസ് തായൽ, പ്രവാസി ലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി മുനീർ പി. ചെർക്കളം, പഞ്ചായത്ത് ട്രഷറർ ഷാഫി ഇറാനി, എം. ടി. അഹമ്മദലി, മജീദ് മഞ്ചേശ്വരം, മൻസൂർ കമ്പാർ, ഷരീഫ് ആലമ്പാടി, സിദ്ദീഖ് ചേരൂർ, ഷാഹുൽ ചേരൂർ, സി. കെ. ഷാഫി എന്നിവരും പങ്കെടുത്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസൽ പൈച്ചു ചെർക്കള, മുട്ടത്തോട് സർവീസ് ബാങ്ക് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ഷാഫി സി. കെ, സലാം ബാലെടുക്ക, നൗഷാദ് വടക്കേക്കര, യൂത്ത് ലീഗ് പ്രസിഡന്റ് നിസാമുദ്ദീൻ ചെർക്കള, ജനറൽ സെക്രട്ടറി സഫീർ, അലി ഹനീഫ, റഫീഖ് ചെർക്കള, ചെർക്കള മുഹിയുദ്ധീൻ ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് ബഷീർ കനിയടുക്കം, സെക്രട്ടറി സി. എച്ച്. എം. അഷ്റഫ്, ഖാലിദ് ചെർക്കള എന്നിവർക്കൊപ്പം വാർഡ് മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും പ്രവാസി ലീഗിന്റെയും മറ്റു ഭാരവാഹികളും നിരവധി പ്രവർത്തകരും ചടങ്ങിൽ ഉപഹാരമർപ്പിച്ചു.














Leave a Reply