യുവ ഗായകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; നാടിന് നൊമ്പരമായി കെ.വി. സുധീഷ്

കാസർകോട്: പിലിക്കോട് വയലിൽ യുവ ഗായകനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട് വയൽ കോതോളി വടക്കിനിയിൽ മാധവൻ്റെ മകൻ കെ.വി. സുധീഷ് (36) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സുധീഷിനെ വീടിനുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഗീത മേഖലയിൽ സജീവമായിരുന്ന സുധീഷിന്റെ അപ്രതീക്ഷിത വേർപാട് നാടിനെയും കലാപ്രേമികളെയും തീരാദുഃഖത്തിലാഴ്ത്തി. ഉദിനൂർ ഗാനതരംഗിണി സംഗീത ഗ്രൂപ്പിലെ അറിയപ്പെടുന്ന ഒരു കലാകാരനായിരുന്നു സുധീഷ്.

സംഭവത്തിൽ ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

കുടുംബം:

  • മാതാവ്: സുജാത
  • ഭാര്യ: സോനു
  • മകൾ: സാൻവി
  • സഹോദരി: സുധിന (ആരോഗ്യവകുപ്പ്)

Leave a Reply

Your email address will not be published. Required fields are marked *