മഞ്ചേശ്വരം: ഭാരതീയ മജ്ദൂർ സംഘ് (ബി.എം.എസ്) മഞ്ചേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല സമ്മേളനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ നടക്കുന്ന സമരങ്ങളെ മറയാക്കി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതായി സമ്മേളനം കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധം നേതാക്കൾ യോഗത്തിൽ രേഖപ്പെടുത്തി.
മേഖലാ പ്രസിഡന്റ് രവി എം.കെ. കോളിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കോട്ടക്കണ്ണി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് അനിൽ ബി. നായർ ചടങ്ങിൽ സമാരംഭ പ്രഭാഷണം നിർവഹിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി ഹരീഷ് കുദ്രപ്പാടി, ദിനേശ് പംപ്രാണ, യശവന്തി ബെജ്ജ എന്നിവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് വിരമിച്ച മുതിർന്ന തൊഴിലാളികളെയും, പഠനരംഗത്ത് മികച്ച വിജയം കൈവരിച്ച തൊഴിലാളികളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. രവീന്ദ്ര കുലാൽ സ്വാഗതവും സുനിൽ ഭട്ടക്കള നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ (അടുത്ത 3 വർഷത്തേക്ക്)
സമ്മേളനത്തിൽ വച്ച് വരും വർഷങ്ങളിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു:
- പ്രസിഡന്റ്: രവി എം.കെ. കോളിയൂരു
- വൈസ് പ്രസിഡന്റുമാർ: ഭാസ്കര ബി.എം, ശ്രീധര പി, വനിതാ ജയ നായിക്, ജയലക്ഷ്മി ചിഗുരുപാതെ
- സെക്രട്ടറി: കിഷോർ കുഞ്ചത്തൂർ
- ജോയിൻ്റ് സെക്രട്ടറിമാർ: രാമചന്ദ്ര ഭട്ടിപദവ്, സുനിൽ ഭട്ടക്കള, പ്രഫുല്ല കളിയൂർ, പ്രകാശ് ഹൊസങ്കടി
- ഖജാഞ്ചി: മനോജ് ഭട്ടിപദവ്
കമ്മിറ്റി അംഗങ്ങൾ:
രവി മജൽ, രവീന്ദ്ര കുലാൽ, രോഹിത് ബെജ്ജ, ഗോപാല ദൈഗോളി, ബാലകൃഷ്ണ ഉജിരെ, പ്രതീഷ് തലപ്പാടി, ഹരീഷ് റീമാൽ, നളിനി ഹൊസങ്കടി, രവിചന്ദ്ര ഷെട്ടി 15 പൈൽ എന്നിവരെയും പുതിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.













Leave a Reply