നിർധന കുടുംബത്തിന് താങ്ങായി ആസ്‌ക് ആലംപാടി; ചികിത്സാ ധനസഹായം നൽകി

ആലംപാടി: മുള്ളംപാടിയിലെ നിർധന കുടുംബത്തിലെ അസുഖബാധിതനായ യുവാവിന് താങ്ങായി ആസ്‌ക് ആലംപാടി (AASC). ആസ്‌ക് ആലംപാടി ജി.സി.സി കമ്മിറ്റിയുടെ ‘കാരുണ്യവർഷ’ ചികിത്സാ പദ്ധതിയിൽ നിന്നും പതിനായിരം (10,000) രൂപയാണ് യുവാവിന്റെ ചികിത്സയ്ക്കായി നൽകിയത്.

ക്ലബ്ബിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ആസ്‌ക് ആലംപാടി ജി.സി.സി അംഗം ഷെഫീൽ സി.എച്ച്.എം ചികിത്സാ സഹായ ഫണ്ട് ആസ്‌ക് പ്രസിഡൻ്റ് ഗപ്പു ആലംപാടിക്ക് കൈമാറി. ചടങ്ങിൽ ജി.സി.സി അംഗങ്ങളായ മജീദ് എസ്.ടി, റഫീഖ് നാനി തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *