കാഞ്ഞങ്ങാട്ട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: എം.ഡി.എം.എയുമായി തട്ടാച്ചേരി സ്വദേശിയായ യുവാവിനെ ഹൊസ്‌ദുർഗ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് (DANSAF) ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. നീലേശ്വരം തട്ടാച്ചേരി രാമരത്തെ കെ.എസ്. അഭിഷേകിനെയാണ് (27) ലഹരിമരുന്നുമായി പിടികൂടിയത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി നെഹ്റു കോളേജിന്റെ ഗേറ്റിനോട് ചേർന്ന് ഒളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംശയം തോന്നിയ പൊലീസ് സംഘം സാഹസികമായി ഇയാളെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ പക്കൽ നിന്ന് 1.380 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

ഹൊസ്‌ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നിർദ്ദേശപ്രകാരം എസ്.ഐ പി.ആർ. ശരത്, പ്രൊബേഷൻ എസ്.ഐ അജ്ഞലി, എ.എസ്.ഐ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾക്കെതിരെ ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *