കാഞ്ഞങ്ങാട്: നാഷനൽ വിമൻസ് ലീഗ് (NWL) കാസർകോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഉദുമയിലെ ജമീല ടീച്ചർ പ്രസിഡന്റായും കാഞ്ഞങ്ങാട്ടെ എൽ. സുലൈഖ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഷമീന മുഹമ്മദ് (തൃക്കരിപ്പൂർ) ആണ് പുതിയ ട്രഷറർ.
മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റുമാർ:
- നജ്മ റാഫി (കാഞ്ഞങ്ങാട്)
- ജസീല (കോട്ടപ്പുറം)
- സമീറ നാസർ (കാഞ്ഞങ്ങാട്)
സെക്രട്ടറിമാർ:
- റഷീദ (പള്ളിക്കര)
- റസീന (കോട്ടപ്പുറം)
- ഹസീന (പടന്നക്കാട്)
കാഞ്ഞങ്ങാട് വ്യാപാരി ഭവനിൽ ചേർന്ന ജില്ലാ പ്രവർത്തക കൺവൻഷനിൽ വെച്ച് വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ഹസീന ടീച്ചറാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ജില്ലയിൽ നാഷനൽ വിമൻസ് ലീഗിന്റെ സംഘടനാ അടിത്തറ ശക്തമാക്കുന്നതിനൊപ്പം പൊതുസമൂഹത്തിന് നന്മ പകരുന്ന വൈവിധ്യമാർന്ന സാമൂഹിക-സേവന പദ്ധതികൾക്ക് കൺവൻഷൻ രൂപം നൽകി.













Leave a Reply