കാസർകോട്: പാരമ്പര്യത്തിന്റെ തനിമയും പഴമയുടെ പ്രൗഢിയും സമന്വയിപ്പിച്ചുകൊണ്ട്, അപൂർവ ആന്റിക്ക് ആഭരണങ്ങളുടെ വൻ ശേഖരവുമായി ബിന്ദു ജ്വല്ലറി കാസർകോട് ബ്രാഞ്ചിൽ ‘ആന്റിക്ക് ഫെസ്റ്റ് Awoi season 3’ ക്ക് ഗംഭീര തുടക്കം. 10 ദിവസം നീണ്ടുനിൽക്കുന്ന മേള കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
ബിന്ദു ജ്വല്ലറി മാനേജിങ് ഡയറക്ടർ അഭിലാഷ് കെ.വി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർകോട് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.എം. ഹനീഫ്, PWD സ്റ്റാൻഡിങ് കമ്മിറ്റി പ്രസിഡന്റ് ജാഫർ കമാൽ, ആർ.ടി.ഡി ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ബിന്ദു ജ്വല്ലറി ഡയറക്ടർ ഡോ. അജിതേഷ് കെ.വി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ഫെസ്റ്റിന്റെ ഭാഗമായി പരമ്പരാഗതവും വൈവിധ്യമാർന്നതുമായ ആന്റിക്ക് ആഭരണങ്ങളുടെ അപൂർവ പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്. മേള നടക്കുന്ന ദിവസങ്ങളിൽ ആന്റിക്ക് ആഭരണങ്ങൾക്ക് 50% മുതൽ 65% വരെ പ്രത്യേക ഇളവുകൾ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.














Leave a Reply