കാസർകോട്: ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന ചട്ടഞ്ചാലിൽ എത്തുന്നതിനു മുമ്പുള്ള വളവിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡ് നിർമ്മാണത്തിനായി മണ്ണെടുത്ത് മാറ്റിയ ശേഷം, സംരക്ഷണത്തിനായി സിമന്റ് പൂശിയിരുന്ന ഭാഗത്തുനിന്നാണ് മണ്ണ് റോഡിലേക്ക് വീണത്.
വാഹനങ്ങൾ കടന്നുപോകുന്ന ടാറിങ് ചെയ്ത റോഡിന്റെ ഒരു വശത്തേക്കാണ് മണ്ണടിഞ്ഞു വീണിട്ടുള്ളത്. മഴ പെയ്ത് മണ്ണ് കുതിർന്നതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. ചെർക്കള ചട്ടഞ്ചാൽ ദേശീയ പാതയിൽ നേരത്തെയും നിരവധി തവണ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു
ചട്ടഞ്ചാലിൽ ദേശീയപാത നിർമ്മാണസ്ഥലത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു













Leave a Reply