ചട്ടഞ്ചാൽ എം.ഐ.സി കോളേജും വിറാസ് കോളേജും സംയുക്തമായി ‘ഫാക്കൽറ്റി കണക്ട്’ പ്രോഗ്രാം സംഘടിപ്പിച്ചു

കാസർകോട്: ചട്ടഞ്ചാൽ എം.ഐ.സി. ആർട്സ് ആൻഡ് സയൻസ് കോളേജും കണ്ണൂർ പഴയങ്ങാടി വിറാസ് കോളേജും സംയുക്തമായി ‘ഫാക്കൽറ്റി കണക്ട്’ പ്രോഗ്രാം സംഘടിപ്പിച്ചു. ഇരു സ്ഥാപനങ്ങളിലെയും അധ്യാപകർ തമ്മിലുള്ള ആശയവിനിമയവും സഹകരണവും ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ ഭാഗമായി മാനേജ്മെൻറ് മീറ്റ്, ഐഡിയ കണക്ട്, അദ്ധ്യാപക പരിശീലനം എന്നിവ അരങ്ങേറി.

എം.ഐ.സി. കോളേജ് മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും വിറാസ് കോളേജ് സന്ദർശിക്കുകയും ഇരു സ്ഥാപനങ്ങളിലും നിലവിലുള്ള നൂതന പദ്ധതികളും ആശയങ്ങളും പരസ്പരം പങ്കുവെക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ പഠന – കലാ – കായിക രംഗങ്ങളിൽ ഇരു കോളേജുകളും സഹകരിച്ച് പ്രവർത്തിക്കാനും, സ്റ്റുഡൻ്റ് – ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകൾ (Student-Faculty Exchange Programmes) സജീവമാക്കാനും പ്രോഗ്രാമിൽ ധാരണയായിട്ടുണ്ട്.

വിറാസ് കോളേജ് മാനേജർ മുഹമ്മദ് റിയാസ്, പ്രിൻസിപ്പാൾ ഡോ. അബൂ ഇസ്ഹാഖ്, ക്വാളിറ്റി അഷുറൻസ് കോഡിനേറ്റർ ഡോ. വിനോദ് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

എം.ഐ.സി. കോളേജ് സെക്രട്ടറി അഡ്വ. ഹനീഫ് ഹുദവി, അക്കാദമിക് കൗൺസിൽ അംഗം മുഹമ്മദ് റാശിദ് ദേളി, പ്രിൻസിപ്പാൾ ദീപ എം. കെ., വൈസ് പ്രിൻസിപ്പാൾ തോമസ് എ. എം., അക്കാദമി കോഡിനേറ്റർ ഫിറോസ് ഹുദവി ചാനടുക്കം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *