ചൂതാട്ടകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നിവേദനം നല്‍കി

കാസര്‍കോട് ജില്ല ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് ( ബിഎംഎസ്)
ചൂതാട്ടകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നിവേദനം നല്‍കി

കാസര്‍കോട്: കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഏകദേശം അറുപതോളം ലോട്ടറി സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നു ഇതിന് പുറമെ നിയമവിരുദ്ധ അനധികൃത ചൂതാട്ടവും നടക്കുന്നുണ്ട് ഇതുമൂലം സര്‍ക്കാര്‍ അംഗീകരിച്ച ലോട്ടറി തൊഴിലാളികള്‍ക്ക് പ്രയാസം നേരിടുന്ന ദുരവസ്ഥ ഉണ്ടായിരിക്കുന്നു. ഇതിനിടെ കഴിഞ്ഞദിവസം ഈ രീതിയിലുള്ള അനധികൃത ചൂതാട്ട കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു എന്നാല്‍ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തലപ്പാടിയില്‍ അനധികൃത ലോട്ടറി വില്പനക്കാരെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയാണ് ഇതുമൂലം പൊതുജനങ്ങള്‍ മുഴുവന്‍ ലോട്ടറി കച്ചവടക്കാരെയും തെറ്റിദ്ധരിച്ചതിനാല്‍ ലോട്ടറി വില്‍പ്പന കുത്തനെ കുറയുകയും ചെയ്തു ഇതുമൂലം ഇതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന അറുപതോളം വരുന്ന കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് തെറ്റായ വാര്‍ത്തകള്‍ നല്‍കാതെ യഥാര്‍ത്ഥ വാര്‍ത്തകള്‍ നല്‍കി ഈ തൊഴില്‍ മേഖല സംരക്ഷിക്കണമെന്നും, ചൂതാട്ട കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കേരള ഭാഗ്യക്കുറി കാസര്‍കോട് ജില്ല ഓഫീസര്‍ക്ക് കാസര്‍കോട് ജില്ല ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് സംഘ് ബി എം എസ് ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ ലോട്ടറി ഏജന്‍സ് ജില്ലാ അധ്യക്ഷന്‍ കെ വി ബാബു, യൂണിയന്‍ ജില്ലാ സെക്രട്ടറി ബാബുമോന്‍ ചെങ്കള, മഹേഷ് കെ ബി, മണികണ്ഠന്‍ ബേനൂര്‍ പരവനടുക്കം, രവി പ്രശാന്ത് കുബന്നടുക്കം, എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *