മൊഗ്രാൽ പുത്തൂർ: കുട്ടികളിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ മൊഗ്രാൽ പുത്തൂർ സന്ദേശം ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സന്ദേശം ബാലവേദി കൂട്ടുകാർക്കായി അവധിക്കാല വായന പരിപോഷണ പദ്ധതി സംഘടിപ്പിച്ചു. ‘വായനാ വെളിച്ചം’ എന്ന പേരിൽ സംഘടിപ്പിച്ച വായനക്കളരി സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ചാണ് നടന്നത്.
കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം എസ്.വി. അശോക് കുമാർ വായനക്കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മോഹനൻ മാങ്ങാട് മുഖ്യവിഷയം അവതരിപ്പിച്ചു കൊണ്ട് കുട്ടികൾക്കായി ക്ലാസ്സെടുത്തു.
പരിപാടിയുടെ ഭാഗമായി ബാലവേദി അംഗങ്ങൾ തങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരുമായി പങ്കുവെച്ചത് ശ്രദ്ധേയമായി. വായനക്കളരിയോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക ചടങ്ങിൽ പരിചയപ്പെടുത്തുകയും, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടത്തുകയും ചെയ്തു.
ചടങ്ങിൽ സൻഫിയ, സുലൈമാൻ തോരവളപ്പ്, സഫാഖ് അബ്ദുൾ ഖാദർ, എൻ.കെ. രമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും, സംഘടനാ സെക്രട്ടറി സലിം സന്ദേശം നന്ദിയും രേഖപ്പെടുത്തി.












Leave a Reply