ചന്ദ്രിഗിരി റോഡ് വിഷയത്തില്‍ നടത്തിയ സമരം ഫലം കണ്ടതായി യൂത്ത് കോണ്‍ഗ്രസ്; റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ചന്ദ്രിഗിരി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നടത്തിയ ശക്തമായ ഉപരോധ സമരം ഫലം കണ്ടതായി യൂത്ത് കോണ്‍ഗ്രസ് കാസറഗോഡ് നിയോജകമണ്ഡലം കമ്മിറ്റി.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കാസറഗോഡ്-കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി റോഡിലെ കുഴികളും തകര്‍ച്ചകളും കാരണം യാത്രക്കാരും നാട്ടുകാരും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവരികയായിരുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുലിക്കുന്നിലെ PWD ഓഫീസ് ഉപരോധിക്കുകയായിരുന്നു .
പൊതുമരാമത്ത് വകുപ്പിന് മുന്നില്‍ നടത്തിയ ഉപരോധവും ശക്തമായ പ്രതിഷേധവും തുടര്‍ന്ന് അധികാരികള്‍ ഇടപെടുകയും ഉരലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *