സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വമ്പന്‍ ഇടിവിന് പിന്നാലെയാണ് ഇന്ന് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 560 രൂപ വര്‍ദ്ധിച്ച് 1,19,080 രൂപയിലെത്തി. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 14,885 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാകുന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണ്ണവില വീണ്ടും ഉയരാന്‍ കാരണമായത്. മാര്‍ച്ച് ഒന്നിന് പവന്‍ വില 1.26 ലക്ഷം കടന്ന് റെക്കോര്‍ഡ് ഇട്ടതിന് ശേഷം വിപണിയില്‍ പ്രകടമായ തിരുത്തലുകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ കുതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *