കാസർകോട്: ജില്ലാ ഭരണ സംവിധാനം നേതൃത്വം നടപ്പിലാക്കുന്ന കൊറഗ ഗോത്ര വിഭാഗങ്ങളുടെ ദീർഘകാലമായുള്ള ഭൂമി പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായി മാറിയ ‘ഓപ്പറേഷൻ സ്മൈൽ’ പദ്ധതി മുഴുവൻ പട്ടികവർഗക്കാരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല അവലോകനയോഗം ചേർന്നു. പുരോഗതി വിലയിരുത്താൻ ജില്ലാതലത്തിലും താലൂക്ക് തലത്തിലും മാസം തോറും കൃത്യമായി യോഗങ്ങൾ ചേരാൻ തീരുമാനിച്ചു . അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി റവന്യൂ, പട്ടികവർഗ്ഗ വികസന വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കും.
ഓപ്പറേഷൻ സ്മൈൽ രണ്ടാം ഘട്ടം ; ജില്ലാതല അവലോകന യോഗം ചേർന്നു













Leave a Reply