ഉപ്പളയിൽ എടിഎം കൗണ്ടറുകളിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം തട്ടിയ കേസ്; മുഖ്യപ്രതി റായ്‌പ്പൂരിൽ പിടിയിൽ

കാസർകോട്: പട്ടാപ്പകൽ എടിഎം കൗണ്ടറുകളിലേക്ക് നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അറുമുഖൻ എന്ന കിട്ടു (54) വിനെയാണ് ചത്തീസ്ഗഢിലെ റായ്‌പ്പൂരിൽ വെച്ച് മഞ്ചേശ്വരം പോലീസ് പിടികൂടിയത്.

2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പള ടൗണിൽ വെച്ച് നാടിനെ നടുക്കിയ കവർച്ച നടന്നത്. എടിഎം കൗണ്ടറുകളിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണമടങ്ങിയ പെട്ടി വാഹനത്തിൻ്റെ ഗ്ലാസ് തകർത്ത് സംഘം കവർച്ച ചെയ്യുകയായിരുന്നു. 

സ്വകാര്യ ഏജൻസി പണം നിറയ്ക്കാനായി എത്തിച്ചതായിരുന്നു ഈ തുക. വാഹനത്തിലെ ജീവനക്കാർ എടിഎം കൗണ്ടറിലേക്ക് പോയ തക്കം നോക്കിയാണ് പ്രതികൾ പണമടങ്ങിയ പെട്ടിയുമായി കടന്നുകളഞ്ഞത്. ഈ കേസിൽ രണ്ട് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *