നുള്ളിപ്പാടി കൊലപാതകം; 2000 രൂപ കടം തിരികെ ചോദിച്ചതിന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു

കാസർകോട്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കുഴിയിൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയുടെ മൊഴി പുറത്തവന്നത്. വെറും 2000 രൂപ കടം നൽകിയത് തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് കുറ്റാരോപിതൻ പോലീസിന് മൊഴി നൽകിയത്. എച്ച്. മഞ്ചുനാഥ് എന്ന മഞ്ചപ്പ (45) ആണ് പോലീസ് പിടിയിലായത്. കർണ്ണാടക ഗഡഗ് ജില്ലയിലെ ബാലേശ്വർ സ്വദേശിയും ദിവസവേതന തൊഴിലാളിയുമായ ചന്ദ്രശേഖർ സുരേഷ് പട്ടഡ് (38) ആണ് ഈ സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. അസ്വാഭാവിക മരണമെന്ന നിലയിൽ ആരംഭിച്ച അന്വേഷണം ഒടുവിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *