നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ അഷ്ടബന്ധ ബ്രഹ്മകലശ ഉത്സവം 18 മുതല്‍

നുള്ളിപ്പാടി: അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ 18 മുതല്‍ 23 വരെ അഷ്ടബന്ധ ബ്രഹ്മകലശ ഉത്സവവും വിവിധ ധാര്‍മിക കലാസാംസ്‌കാരിക പരിപാടികളും വാര്‍ഷിക ഉത്സവവും നടക്കും. എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി, തന്ത്രി വിഷ്ണു ആസ്ര എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പരിപാടികള്‍.
18 ന് രാവിലെ 7.30 ന് ഗണപതി ഹോമത്തോടെ ആണ് തുടക്കം. 8.30ന് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കു ശേഷം കലവറ ഘോഷയാത്ര ആരംഭിക്കും. 9ന് കറന്തക്കാട് വീരഹനുമാന്‍ മന്ദിര പരിസരത്തു നിന്നു വാദ്യഘോഷം അകമ്പടിയായി നുള്ളിപ്പാടി ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര പുറപ്പെടും. 12 ന് പൂജ, വൈകിട്ട് ആറിന് ദീപാരാധന നടക്കും. 6.30 ന് സാംസ്‌കാരിക പരിപാടികള്‍ എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. ബ്രഹ്മകലശ ഉത്സവ സമിതി അധ്യക്ഷന്‍ ബി.വസന്ത പൈ അധ്യക്ഷത വഹിക്കും. 19ന് 7.30ന് ബിംബശുദ്ധി, കലശാഭിഷേകം, അങ്കുര പൂജ തുടങ്ങിയവ നടക്കും. 23ന് രാവിലെ 7.34നും 9.37നും മധ്യേ ആണ് അഷ്ടബന്ധലേപനം ബ്രഹ്മകലശാഭിഷേകം. 12ന് മഹാപൂജ, രാത്രി 8ന് വിശേഷ അലങ്കാര പൂജ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *