കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയും കഞ്ചാവുമായി ബദിയഡുക്ക പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. ബദിയഡുക്ക, പെര്‍ഡാല, ചെന്നാറക്കട്ട ഹൗസിലെ രഞ്ജിത്ത് റൈ(36), ദക്ഷിണ കന്നഡ, സുള്ള്യ, ആലട്ടി, സംഗം നിലയത്തിലെ എസ് വി പൂജിത്ത് സാഗര്‍ ( 29 )എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ പി അനൂപ് കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം ആറരമണിയോടെ ബദിയഡുക്ക -മുള്ളേരിയ റോഡിലെ കന്യാന കണ്‍വെന്‍ഷന്‍ സെന്ററിനു സമീപത്തു നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഘം പിടിയിലായത്. കാറില്‍ നിന്നു 95.89 ഗ്രാം കഞ്ചാവും 0.36 ഗ്രാം എം ഡി എം എയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *