കളിക്ക് മുന്നേ 1K ഫോളോവേഴ്‌സ് തികച്ചില്ല; ഇപ്പോള്‍ അര മില്യണ്‍; പ്രഫുലിന്റെ തലവര മാറ്റിയ ആ ഓവര്‍

പേരുകേട്ട രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിരയെ തന്റെ ആദ്യ ഓവറില്‍ തന്നെ ചുരുക്കി കെട്ടി അരങ്ങേറ്റക്കാരന്‍ പ്രഫുല്‍ ഹിംഗെ. ആദ്യ ഓവറില്‍ തന്നെ വൈഭവ് സൂര്യവംശി, ധ്രുവ് ജുറല്‍, ലുവന്‍-ഡ്രെ പ്രിട്ടോറിയസ് എന്നിവരെയാണ് താരം മടക്കി അയച്ചത്. തന്റെ രണ്ടാം ഓവറില്‍ റിയാന്‍ പരാഗിനെയും പുറത്താക്കി.
ഐ പി എല്ലിൽ ഇതാദ്യമായാണ് ഒരു ഇന്നിങ്സിന്റെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് വീഴുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ വിദർഭയുടെ താരമായ പ്രഫുൽ ഈ സീസണിന് മുന്നോടിയാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തുന്നത്. 30 ലക്ഷം അടിസ്ഥാന വിലക്കാണ് ടീമിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *