കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെയുള്ള അതിക്രമക്കേസില്‍ കെഎസ്യു നേതാക്കള്‍ക്ക് ആശ്വാസം. പ്രതികളുമായി തെളിവെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പൊലീസിന് വധശ്രമത്തിനുള്ള തെളിവ് കണ്ടെത്താനായില്ല. എഫ്‌ഐറില്‍ സൂചിപ്പിച്ച, മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ല. ഗൂഢാലോചനയ്ക്കും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. റെയില്‍വേ സ്റ്റേഷനിലും കറുത്ത തുണി വാങ്ങിയ വ്യാപാര സ്ഥാപനത്തിലുമാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. പിന്നാലെ പ്രതികളെ ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.
ആരോഗ്യമന്ത്രിയെ അക്രമിച്ചെന്ന പരാതിയില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.














Leave a Reply