സുഖോയ് അപകടം: മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ സ്ഥിരീകരണം, രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പൂര്‍വേശ് ദുരാഗ്കര്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ, വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാ?ഗം പൂര്‍ണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ഇന്നലെയാണ് വിമാനം പുറപ്പെട്ടത്. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറില്‍ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നും തെരച്ചില്‍ നടത്തുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *