പശ്ചിമേഷ്യയില്‍ സമാധാനം പുലരണം; അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ചൈനയും പാകിസ്താനും


പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ചൈനയും പാകിസ്താനും. ബീജിംഗില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ദേശങ്ങള്‍ ഇറക്കിയത്. സംഘര്‍ഷ മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും സമാധാന ചര്‍ച്ചകള്‍ അതിവേഗം നടത്താനും ലക്ഷ്യമിട്ടുള്ള അഞ്ച് നിര്‍ദേശങ്ങളാണ് ഇരുരാജ്യങ്ങളും പുറത്തിറക്കിയിരിക്കുന്നത്.
ഇറാന്റെയും ഗള്‍ഫ് രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കണം, ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ എല്ലാ കക്ഷികളേയും പിന്തുണയ്ക്കണം, സാധാരണക്കാര്‍ക്കും സൈനികേതര വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ പാതകള്‍ സുരക്ഷിതമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *