‘പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായ് മാറ്റിയെ…….’, റാന്നിയില്‍ പാട്ടുപാടി യുഡിഎഫ് പ്രചാരണം

പത്തനംതിട്ട: ശബരിമല ഉള്‍പ്പെട്ട റാന്നി മണ്ഡലത്തില്‍ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനവുമായി പ്രചാരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവും പ്രവര്‍ത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം നടത്തുന്നത്. എന്നാല്‍ പാട്ടുമായുള്ള പ്രചാരണം തെറ്റാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പ്രതികരിച്ചു. പോറ്റികേറ്റിയെ പാട്ട് പാടിയുള്ള പ്രചാരണം ശരിയല്ലെന്നും പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല, നേരത്തെ നല്‍കിയ കേസില്‍ നിന്ന് പിന്മാറിയിട്ടില്ല, ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *