സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,07,560 രൂപയുമാണ് വില. ഇതോടെ ഒരു പവന് ഇന്നലെ മുതല്‍ ഒറ്റയടിക്ക് വര്‍ധിച്ചത് 2760 രൂപയാണ്. ഇന്നലെ വൈകുന്നേരം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് സ്വര്‍ണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് വീണ്ടും ഉയര്‍ന്നാണ് ഇന്നത്തെ നിരക്കിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *