കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ പെരുമാന്‍തൊടി അല്‍ത്താഫ് മന്‍സിലില്‍ മെന്റല്‍ അപ്പു എന്ന് വിളിക്കുന്ന അല്‍ത്താഫ് (27), ഇരവിപുരം വടക്കേവിള മണക്കാട് ന്യൂ നഗറില്‍ തൊടിയില്‍ വീട്ടില്‍ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പൊലീസ് ഇരവിപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് അഞ്ചിന് രാവിലെ 6.15നാണ് കേസിനാസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പില്‍ സ്വദേശിനിയുമായ യുവതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണത്തിന് ഇരയായത്. നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ സൈക്കിളില്‍ യുവതിയെ പിന്തുടര്‍ന്ന പ്രതികള്‍ കായംകുളം സെന്റ് മേരീസ് സ്‌കൂളിന് മുന്‍വശം വെച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടാം പ്രതി യുവതിയുടെ പുറത്തും കഴുത്തിലുമായി അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും കൊളുത്ത് അകന്ന് മാല വസ്ത്രത്തിനുള്ളിലേക്ക് വീണു. അടിയേറ്റ യുവതി സ്‌കൂട്ടര്‍ മറിഞ്ഞ് താഴെ വീണതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയില്‍ യുവതിക്ക് പരിക്കേറ്റിരുന്നു.













Leave a Reply