200 കോടിയുടെ സ്വത്ത് മറച്ചുവെച്ച സംഭവം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി കെഎസ് ശബരിനാഥന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചതില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന്‍. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാണ് പരാതി നല്‍കിയത്. പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ സൂക്ഷ്മ പരിശോധന തത്കാലം മാറ്റിവെച്ചു.

ബിജെപിയെ അനുഗഹിക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് അഘോരികള്‍ വന്നതിനെക്കുറിച്ചും ശബരിനാഥന്‍ അഭിപ്രായപ്പെട്ടു. സ്വാമിമാര്‍ വന്നുപോകട്ടെ എന്നും താന്‍ വോട്ടര്‍മാരെയാണ് കാണുന്നത് എന്നും ശബരിനാഥന്‍ പറഞ്ഞു. വന്ന സ്വാമിമാര്‍ യോഗിയുടെ യുപിയെക്കുറിച്ചാണ് പറഞ്ഞത്. ഇതാണ് തനിക്ക് രാജീവ് ചന്ദ്രശേഖറോട് പറയാന്‍ ഉള്ളത് എന്നും ശബരിനാഥന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ ബിജെപിയുടെ സീല്‍ കണ്ടതിനെയും ശബരിനാഥന്‍ വിമര്‍ശിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ സീല്‍ ബിജെപി ഓഫീസിലാണോ എന്നും ഗുരുതരമായ വിഷയമാണ് എന്നും ശബരിനാഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *