കൊച്ചി: കെഎസ്ആര്‍ടിസിയുടെ പുതിയ ബിസിനസ് ക്ളാസ് ബസ് വരുന്നതായി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പാന്‍ട്രി, ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉള്ള ബസാണ് വരിക. ഈ മാസം പകുതിയോടെ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു.
നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം. എയര്‍ഹോസ്റ്റസിനെ പോലെ ബസ് ഹോസ്റ്റസും പുതിയ സര്‍വീസില്‍ ഉണ്ടാകും. ഡ്രൈവര്‍ക്ക് പുറമെയാണ് ബസ് ഹോസ്റ്റസ് ഉണ്ടാകുക. തിരുവനന്തപുരം-കൊച്ചി റൂട്ടിലാകും സര്‍വീസുണ്ടാകുക എന്നും വണ്ടി വന്നാല്‍ താന്‍ ഓടിച്ച് നോക്കി സര്‍വീസ് ആരംഭിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കില്ല എന്നതുകൊണ്ട് ഇപ്പോള്‍ത്തന്നെ ഉദ്ഘാടനം നടത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.















Leave a Reply