500 രൂപ നിരക്കില്‍ ചെറിയ പൊതികളിലാക്കി കഞ്ചാവ് വില്‍പന, അസം സ്വദേശി പിടിയില്‍

കൊച്ചി: നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. അസം നൗഗാവ് സ്വദേശി റബ്ബുല്‍ ഇസ്ലാം(23)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കുറുപ്പംപടി ടൗണില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുറച്ചു നാളുകളായി ഇയാള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുറുപ്പുംപടിയില്‍ റൂമെടുത്തു താമസിക്കുന്ന ഇയാള്‍ 500 രൂപ നിരക്കില്‍ ചെറിയ പൊതികളിലാക്കി വില്‍പന നടത്തി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *