ജി സുധാകരന്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചു, കടുത്ത വിമര്‍ശനവുമായി കുറിപ്പ്

ആലപ്പുഴ: 63 വര്‍ഷത്തെ പാര്‍ട്ടി അംഗത്വം പുതുക്കാതെ മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. 43 വര്‍ഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്ന് പ്രവര്‍ത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഒരിക്കല്‍ പോലും അന്വേഷിച്ചില്ല എന്ന് ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ച പ്രതിഷേധ കുറിപ്പില്‍ പറയുന്നു. മത്സരത്തിന് ജി സുധാകരന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും താന്‍ അര്‍ഹിക്കുന്നില്ല എന്ന തരത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരിഹസിച്ച് ചിരിച്ചെന്നും ജി സുധാകരന്‍ കുറിച്ചു. പാര്‍ട്ടിയിലെ ഈ പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *