സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1,18,880 രൂപയാണ് വില. അതായത് ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,19,440 രൂപയായിരുന്നു വില വരുന്നത്. പശ്ചിമേഷ്യന്‍ യുദ്ധം കനക്കുന്ന സാഹചര്യത്തിലും പതിവിന് വിപരീതമായി സ്വര്‍ണ വില ഇടിയുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് ആ ട്രെന്റ് മാറി വില ഇടിയുകയായിരുന്നു. ഈ മാസം ചില ദിവസങ്ങളില്‍ വൈകുന്നേരത്തും സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നു. ഈ മാസം ആകെ സ്വര്‍ണ വിലയില്‍ വന്ന മാറ്റങ്ങള്‍ അറിയാം.
സ്വര്‍ണവില കുറഞ്ഞു














Leave a Reply