മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊര്‍ങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാന്‍ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഊര്‍ങ്ങാട്ടിരിയിലെ വീട്ടില്‍ നിന്ന് നോമ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കുട്ടി അമ്മയുടെ വീട്ടില്‍ എത്തിയത്. മുത്തച്ഛന്‍ കെ പി മുഹമ്മദ് വാഹനവുമായി പോകുമ്പോള്‍ ഓടി വന്ന കുട്ടി പിന്‍ചക്രത്തിനടിയില്‍ കുടുങ്ങി. എന്നാല്‍ കുട്ടി വരുന്നത് കാണാതിരുന്ന മുഹമ്മദ് വീണ്ടും വണ്ടി മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *