കാസർകോട്: ഗുരുതര പിഴവുകളെ തുടർന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കാസർകോട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രവർത്തകർ ബാരിക്കേഡിനു മുകളിലേക്ക് കയറാനും ശ്രമം നടത്തി. ഇതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. സമരത്തെത്തുടർന്ന് നഗരത്തിലെ എംജി റോഡിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.

മാർച്ച് ഉദ്ഘാടനം
പ്രതിഷേധ മാർച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രവീഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അതിനാൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനുരാജ്, കവിതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മൂന്ന് പരീക്ഷകൾ റദ്ദാക്കി
ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ പരീക്ഷകളാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) റദ്ദാക്കിയത്. ഈ പരീക്ഷകൾ സെപ്തംബർ 9, 10 തിയതികളിലായി വീണ്ടും നടക്കും.













Leave a Reply