കാസർകോട്: സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വച്ച് പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ റിസ്‌വാൻ (23), മുഹമ്മദ് സാദ് (19) എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
16-ഉം 14-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ പെൺകുട്ടികളെ കർണാടകയിലെ ഉള്ളാൾ ബീരിയിലുള്ള ഒരു ലോഡ്ജിലെത്തിച്ചാണ് പ്രതികൾ പീഡിപ്പിച്ചത്.














Leave a Reply