മജൽ നൂറുൽ ഹുദാ മദ്രസയിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മജൽ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം മജൽ റഹ്മാനിയ ജുമാ മസ്ജിദിന്റെ കീഴിൽ അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മജൽ നൂറുൽ ഹുദാ മദ്രസയിൽ നടന്ന ചടങ്ങിൽ ജമാഅത്ത് ജനറൽ സെക്രട്ടറി സിറാജ് മൂപ്പ ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

മജൽ ഖത്തീബ് ഉമർ ഹിമമി അഹ്സനി കാമിൽ സഖാഫി ചടങ്ങിൽ മുഖ്യപ്രഭാഷണവും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. അസിസ്റ്റന്റ് മുദരിസ് സാദിഖ് കളത്തൂർ, മുസ്തഫ ഹനീഫി, അഡ്വക്കറ്റ് യാസിർ അബ്ബാസ് റസ്‌വി, യാസർ സഅദി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ ജമാഅത്ത് ജോയിന്റ് സെക്രട്ടറിമാരായ കെ.എം. ഷാഫി, ഇഖ്ബാൽ ചൗക്കി, പ്രവർത്തകസമിതി അംഗങ്ങളായ ഇംതിയാസ് മൂപ്പ, ഷാഫി ശരീഫ് കല്ലുവളപ്പിൽ, അബ്ദുറഹ്മാൻ, ഫസലുറഹ്മാൻ എന്നിവരും സിറാജുൽ ഹുദാ ദർസിലെ മുതഅല്ലിമീങ്ങളും നൂറുൽ ഹുദാ മദ്രസയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മധുരപലഹാര വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *